കഥ പറയുമ്പോൾ സിനിമയിലെ ബാലന്റെ മകൾ; നടി രേവതി ശിവകുമാർ വിവാഹിതയായി
Friday, September 12, 2025 4:05 PM IST
കഥ പറയുമ്പോൾ സിനിമയിലൂടെ പരിചിതയായ നടി രേവതി ശിവകുമാർ വിവാഹിതയായി. കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിയായ രേവതിയെ നന്ദു സുദർശനാണ് താലിചാർത്തിയത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂരിൽ വച്ചായിരുന്നു രേവതിയുടെ വിവാഹം.
കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ ഷഫ്ന നിസാം, രേവതി ശിവകുമാർ, അമൽ അശോക് എന്നിവരാണ് ശ്രീനിവാസന്റെയും മീനയുടെയും മക്കളായി സ്ക്രീനിലെത്തിയത്. കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ കുസേലനിലും രേവതി അഭിനയിച്ചിരുന്നു.
മകന്റെ അച്ഛൻ എന്ന ചിത്രത്തിലും ശ്രീനിവാസന്റെ മകളായി രേവതി എത്തി. വടക്കൻ സെൽഫി, വള്ളീം തെറ്റി പുള്ളി തെറ്റി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളിലും രേവതി അഭിനയിച്ചിട്ടുണ്ട്.