അജയ് ദേവ്ഗണിന് നായികയായി മൃണാൾ ഠാക്കൂർ; സൺ ഓഫ് സർദാർ ട്രെയിലർ
Saturday, July 12, 2025 11:04 AM IST
2012ൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം ‘സൺ ഓഫ് സർദാർ’ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. അജയ് ദേവ്ഗൺ നായകനാകുന്ന സിനിമയുടെ ട്രെയിലർ എത്തി. മൃണാൾ ഠാക്കൂർ ആണ് നായിക.
രവി കിഷൻ, മുകുള്‍ ദേവ്, സഞ്ജയ് മിശ്ര, ശരത് സക്സേന, വിന്ദു ധാര, ചങ്കി പാണ്ഡെ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
വിജയ കുമാർ അരോറയാണ് സംവിധാനം. ഛായാഗ്രഹണം അസീം ബജാജ്. ചിത്രം ജൂലൈ 25ന് തിയറ്ററുകളിലെത്തും.