കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്ത് മോഹൻലാൽ
Monday, July 14, 2025 3:36 PM IST
കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ പത്താമതു വാർഷികത്തോടുനുബന്ധിച്ച് നിർമിക്കുന്ന ആദ്യത്തെ ചലച്ചിത്രത്തിന്റെ പോസ്റ്റർ നടനും കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ് ചെയർമാനുമായ മോഹൻലാൽ പ്രകാശനം ചെയ്തു.
വൈറ്റില അബാം സ്റ്റുഡിയോയിൽ വെച്ച് നടന്ന ചടങ്ങിൽ സംവിധായകൻ മഹേഷ് നാരായണന് നൽകിയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
സിനിമയിലെ പ്രമുഖ സംഘടനകളായ അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട, ഫെഫ്ക, ഫിലിം ചേംബർ എന്നിവയുടെ സഹകരണത്തോടെ താര സംഘടന അമ്മയിലെ സജീവമായവരും അല്ലാത്തവരുമായ കലാകാരന്മാരെ ഉൾക്കൊള്ളിച്ച് വെള്ളിത്തിരയിൽ അവരെ നിലനിർത്തണം എന്ന ലക്ഷ്യത്തിൽ എടുക്കുവാൻ തീരുമാനിച്ചതാണ് ഈ ചലച്ചിത്രം.