നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രെ നി​ര്‍​മാ​താ​വ് സാ​ന്ദ്ര തോ​മ​സ് കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കും ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്കു​മു​ള്ള സാ​ന്ദ്ര തോ​മ​സി​ന്‍റെ പ​ത്രി​ക​യാ​ണ് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ത​ള്ളി​യ​ത്.

പ​ത്രി​ക ത​ള്ളി​യ​തി​നെ സാ​ന്ദ്ര തോ​മ​സ് ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വ​ര​ണാ​ധി​കാ​രി​യു​മാ​യും മ​റ്റ് അം​ഗ​ങ്ങ​ളു​മാ​യും വാ​ക്കേ​റ്റ​വും ബ​ഹ​ള​വും ഉ​ണ്ടാ​യി. ത​ന്നോ​ട് കാ​ണി​ച്ച​ത് അ​നീ​തി​യാ​ണെ​ന്നും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സാ​ന്ദ്ര പ്ര​തി​ക​രി​ച്ചു.

ഈ ​മാ​സം 14നാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്. പ്ര​സി​ഡ​ന്‍റ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്കു​ള്ള പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്. ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്കു​ള്ള പ​ത്രി​ക പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​യ​ത്. പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നാ​യി സാ​ന്ദ്ര തോ​മ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കി​യ​ത്.

നി​ര്‍​മാ​താ​വ് എ​ന്ന നി​ല​യി​ല്‍ സ്വ​ത​ന്ത്ര​മാ​യി മൂ​ന്ന് സി​നി​മ​ക​ളു​ടെ സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണം എ​ന്നാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി​യു​ടെ നി​ല​പാ​ട്. ഒ​മ്പ​ത് സി​നി​മ​ക​ള്‍ നി​ര്‍​മി​ച്ച​യാ​ളാ​ണ് താ​നെ​ന്നും ഫ്രൈ​ഡേ ഫി​ലിം​സു​മാ​യി സ​ഹ​ക​രി​ച്ച് ഏ​ഴു സി​നി​മ​ക​ളും സ്വ​ന്തം ബാ​ന​റി​ല്‍ ര​ണ്ടു സി​നി​മ​ക​ളും നി​ര്‍​മി​ച്ചെ​ന്നും സാ​ന്ദ്ര വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് മു​ന്നി​ല്‍ വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.