വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം ‘ക​രം’ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. നോ​ബി​ൾ ബാ​ബു തോ​മ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

വി​നീ​തി​ന്‍റെ പ​തി​വ് ശൈ​ലി​യി​ൽ നി​ന്നും മാ​റി​യു​ള്ള പ്ലോ​ട്ടാ​ണ് ചി​ത്ര​ത്തി​ന്. ഗം​ഭീ​ര വി​ഷ്വ​ലു​ക​ളാ​ൽ സ​മ്പ​ന്ന​മാ​യ ട്രെ​യി​ല​റി​ൽ ത്രി​ല്ല​ട​പ്പി​ക്കു​ന്ന രം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.



നാ​യ​ക​നാ​യ നോ​ബി​ൾ ബാ​ബു തോ​മ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​വി​ധാ​ന​ത്തി​നൊ​പ്പം വി​ശാ​ഖു​മാ​യി ചേ​ര്‍​ന്ന് നി​ര്‍​മാ​ണ​ത്തി​ലും വി​നീ​ത് പ​ങ്കാ​ളി​യാ​ണ്. മെ​റി​ലാ​ന്‍​ഡ് ന്‍റെ ബാ​ന​റി​ല്‍ വി​ശാ​ഖ് സു​ബ്ര​ഹ്‌​മ​ണ്യ​വും വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ഹാ​ബി​റ്റ് ഓ​ഫ് ലൈ​ഫും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ആ​ന​ന്ദം, ഹെ​ല​ന്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് വി​നീ​ത് വീ​ണ്ടും നി​ര്‍​മാ​താ​വി​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്ന​ത്.

പൂ​ജ റി​ലീ​സാ​യി സെ​പ്റ്റം​ബ​ർ 25ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്താ​നൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ഛായാ​ഗ്ര​ഹ​ണം ജോ​മോ​ൻ.​ടി.​ജോ​ൺ ആ​ണ്‌. ഷാ​ൻ റ​ഹ്മാ​നാ​ണ് സം​ഗീ​തം. ര​ഞ്ജ​ൻ എ​ബ്ര​ഹാ​മാ​ണ് എ​ഡി​റ്റിം​ഗ്. ല​സെ​യ​ർ വ​ർ​ദു​ക​ഡ്സെ, നോ​ബി​ൾ ബാ​ബു തോ​മ​സ്, ഐ​രാ​ക്ലി സ​ബ​നാ​ഡ്സേ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളൊ​രു​ക്കു​ന്ന​ത്.