തിരുപ്പതിയിൽ ക്ഷേത്രദർശനം നടത്തി നാഗചൈതന്യയും ശോഭിത ധുലിപാലയും
Saturday, August 23, 2025 9:27 AM IST
തിരുപ്പതിയിൽ ദർശനം നടത്തി താരദമ്പതികളായ നാഗചൈതന്യയും ശോഭിത ധുലിപാലയും. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും ക്ഷേത്രദർശനത്തിനെത്തിയത്.
കസവു വെള്ള പട്ടു ദോത്തിയും ഷർട്ടും ധരിച്ചാണ് നാഗചൈതന്യ എത്തിയത്. ശോഭിത ചുവന്ന പട്ടുസാരിയിലാണ് എത്തിയത്.
ഓഗസ്റ്റ് എട്ടിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കഴിഞ്ഞ ഡിസംബറിൽ ഇരുവരും വിവാഹിതരായി.