ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം ആണ്; ആമിറിനും രജനിക്കുമൊപ്പമുള്ള ചിത്രവുമായി സൗബിൻ
Sunday, August 24, 2025 2:51 PM IST
ആമിർ ഖാനും രജനികാന്തിനുമൊപ്പമുള്ള ചിത്രവുമായി സൗബിൻ ഷാഹീർ. ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറമാണെന്നും കൂലി സ്വീകരിച്ചവർക്ക് നന്ദിയുണ്ടെന്നും സൗബിൻ കുറിച്ചു.
ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം ആണ്...കൂലി സ്വീകരിച്ച എല്ലാവർക്കും നന്ദി. ദയാൽ തനിക്ക് വളരെ സ്പെഷ്യലാണെന്നും കൂലി എന്നും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചിത്രമാണെന്നും സൗബിൻ കുറിച്ചു.
കൂലി ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. രണ്ടാമത്തെ ചിത്രത്തിൽ ഉപേന്ദ്രയെയും സംവിധായകൻ ലോകേഷ് കനകരാജിനെയും ചിത്രത്തിൽ കാണാം.
ചിത്രത്തിൽ മുഴുനീളെ നിറഞ്ഞുനിൽക്കുന്ന വേഷമാണ് സൗബിൻ ചെയ്തത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് സൗബിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. അതേസമയം കൂലിയിൽ നടി പൂജ ഹെഗ്ഡെയ്ക്കൊപ്പം സൗബിനെത്തിയ മോണിക്ക എന്ന ഗാനവും ട്രെൻഡിംഗ് ആയി മാറിയിരുന്നു. പാട്ടിലെ സൗബിന്റെ നൃത്തവും പ്രശംസ നേടിയിരുന്നു.