ബംഗാളി നടൻ ജോയ് ബാനർജി അന്തരിച്ചു
Tuesday, August 26, 2025 9:58 AM IST
പ്രമുഖ ബംഗാളി നടൻ ജോയ് ബാനർജി (63) അന്തരിച്ചു. കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ 15-ാം തീയതി മുതൽ ചികിത്സയിലായിരുന്നു.
ഹിരക് ജയന്തി (1990), മിലാന് ടിതി (1985), നാഗ്മതി( 1983), ചോപ്പർ (1986) എന്നിവയാണ് ജോയ് ബാനർജിയുടെ പ്രമുഖ സിനിമകൾ. 2014, 2019 തെരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 2021ൽ രാഷ്ട്രീയം വിട്ടു.