തേജ സജ്ജയ്ക്കൊപ്പം ജയറാം; മിറൈ ട്രെയിലർ
Friday, August 29, 2025 11:28 AM IST
നടൻ തേജ സജ്ജയും സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മിറൈ ട്രെയിലർ എത്തി. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന സിനിമ മലയാളം ഉൾപ്പടെ നാല് ഭാഷകളിൽ റിലീസിനെത്തും.
ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് നിർമിക്കുന്നത്.
ജയറാം, ശ്രീയ ശരൺ, ജഗപതി ബാബു, റിതിക നായക് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വില്ലനായി മനോജ് മഞ്ജു എത്തുന്നു. എട്ടു വർഷങ്ങൾക്കു ശേഷം മനോജ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
രവി തേജ ചിത്രം ഈഗിളിനു ശേഷം പീപ്പിൾ മീഡിയ ഫാക്ടറിയോടൊപ്പം കാർത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. ഹനുമാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം തേജ നായകനാകുന്ന സിനിമകൂടിയാണിത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, സഹനിർമാതാവ്: വിവേക് കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കൃതി പ്രസാദ്, കലാസംവിധാനം: നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും. ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണം.