ദാമ്പത്യ ജീവിതത്തിൽ വീർപ്പുമുട്ടുന്ന ഭർത്താക്കന്മാരുടെ കഥ; ‘ബ്രോ കോഡ്’ ടീസർ
Friday, August 29, 2025 1:35 PM IST
നടൻ രവി മോഹന്റെ നിർമാണ കമ്പനിയായ രവി മോഹൻ സ്റ്റുഡിയോസ് ഒരുക്കുന്ന ആദ്യ ചിത്രം ബ്രോ കോഡിന്റെ പ്രമൊ വീഡിയോ പുറത്ത്.
ദാമ്പത്യ ജീവിതത്തിൽ വീർപ്പുമുട്ടുന്ന ഭർത്താക്കന്മാരുടെ കഥ പറയുന്ന ചിത്രമാണ് ബ്രോ കോഡ് എന്നാണ് പ്രമൊ വിഡിയോ നൽകുന്ന സൂചന. രവി മോഹനും എസ്ജെ സൂര്യയ്ക്കുമൊപ്പം അർജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
വിവാഹജീവതത്തിൽ സംതൃപ്തരല്ലാത്ത മൂന്ന് ഭർത്താക്കന്മാരുടെ മാനസികാവസ്ഥ നർമത്തിന്റെ മേമ്പൊടിയോടെയാണ് പ്രമോ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. എസ്.ജെ. സൂര്യയുടെ പുതിയ ലുക്കും ആരാധകർക്കിടയിൽ ചർച്ചയായി.
കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന ബ്രോ കോഡിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കാർത്തിക് യോഗി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഈ വർഷം ഡിസംബറിലോ 2026 ആദ്യമോ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.