കാർത്തിക് ശങ്കരും ഗോകുലം ഗോപാലനും പ്രധാനവേഷത്തിൽ; പാൽപായസം @ ഗുരുവായൂരിന് തുടക്കമായി
Monday, September 15, 2025 1:13 PM IST
കാർത്തിക് ശങ്കർ, ഗോകുലം ഗോപാലൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന പാൽപായസം @ ഗുരുവായൂർ എന്ന ചിത്രത്തിന്റെ ചിത്രീകരണം ശ്രീകൃഷ്ണജയന്തി ദിനത്തിൽ ആരംഭിച്ചു.
ഗുരുവായൂർ ഗോകുലം വനമാലയിൽ വെച്ച് നടന്ന പൂജ സ്വിച്ചോൺ ചടങ്ങിൽ നിർമാതാവും നടനുമായ ഗോകുലം ഗോപാലൻ, ജലജ ഗോപാലൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളയിച്ചു.
ഗുരുവായൂർ ദേവസ്വം മെമ്പർ മനോജ് ബി. നായർ പുജിച്ച സ്ക്രിപ്റ്റ് സംവിധായകൻ വിജീഷ് മണിയ്ക്ക് കൈമാറി. ദേവസ്വം ചെയർമാൻ ഡോക്ടർ വി.കെ. വിജയൻ ആദ്യ ക്ലാപ്പടിച്ചു.
മൗനയോഗി ഹരിനാരായൺ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ കൃഷ്ണദാസ്, രതീഷ്, വേ, കാർത്തിക് ശങ്കർ, ജയരാജ് വാര്യർ, ഗിരിഷ് കൊടുങ്ങല്ലൂർ, സുരേന്ദ്രൻ, ഉദയശങ്കരൻ, സുജിത്ത് മട്ടന്നൂർ, ശ്രീജിത്ത് ഗുരുവായൂർ, ബാബു ഗുരുവായൂർ, സജീവൻ നമ്പിയത്ത്, രവിചങ്കത്ത്, കമാൽ, ശോഭാ ഹരിനാരായൺ, ലൈന നായർ, മുകേഷ് ലാൽ ഗുരുവായൂർ, ഷഫീക്, അച്ചുതൻ, പ്രാർത്ഥന പ്രശാന്ത് എന്നിവർ ആശംസകൾ നേർന്നു. പി ആർ ഒ-എ.എസ്. ദിനേശ്.