ന​ട​ൻ ബേ​സി​ൽ ജോ​സ​ഫി​ന്‍റെ ആ​ദ്യ നി​ർ​മാ​ണ സം​രം​ഭം ‘സൈ​ലം ലേ​ണിം​ഗ്' ക​മ്പ​നി സ്ഥാ​പ​ക​ൻ ഡോ. ​അ​ന​ന്തു​വു​മാ​യി ചേ​ർ​ന്ന്. സൈ​ലം ലേ​ണിം​ഗ് ഗ്രൂ​പ്പ് സ്ഥാ​പ​ക​നാ​യ അ​ന​ന്തു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നി​ർ​മാ​ണ ക​മ്പ​നി ആ​രം​ഭി​ക്കു​ന്ന വി​വ​രം പ്ര​ഖ്യാ​പി​ച്ച​ത്.

ബേ​സി​ലും അ​ന​ന്തു​വും ഒ​ന്നി​ക്കു​ന്ന വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ആ​രാ​ധ​ക​രെ അ​റി​യി​ച്ചു. ആ​ദ്യ​ത്തെ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ടീ​സ​ർ ഉ​ട​ൻ പു​റ​ത്തു​വി​ടും.




ബേ​സി​ൽ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്സും ഡോ.​അ​ന​ന്തു എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്സും ഒ​ന്നി​ച്ച് സി​നി​മ ചെ​യ്യു​ന്ന വി​വ​രം ര​സ​ക​ര​മാ​യ വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പ്ര്യാ​ഖാ​പി​ച്ച​ത്. ഇ​രു​വ​രും പ​ര​സ്പ​രം ത​ഗ് അ​ടി​ച്ചും ത​മാ​ശ പ​റ​ഞ്ഞും എ​ഗ്രി​മെ​ന്‍റ് ഒ​പ്പ് ഇ​ടു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. സെ​ലി​ബ്രി​റ്റി​ക​ള​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് വീ​ഡി​യോ​യി​ൽ ആ​ശം​സ​ക​ള​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ര​സ​ക​ര​മാ​യ അ​നി​മേ​ഷ​ൻ വി​ഡി​യോ​യി​ലൂ​ടെ ബേ​സി​ൽ ത​ന്‍റെ പു​തി​യ നി​ർ​മാ​ണ ക​മ്പ​നി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ച​രി​ഞ്ഞ പി​സാ ഗോ​പു​രം നേ​രെ​യാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കു​ഞ്ഞു സൂ​പ്പ​ര്‍​ഹീ​റോ​യു​ടെ ആ​നി​മേ​ഷ​ൻ വി​ഡി​യോ​യാ​ണ് ബേ​സി​ൽ പ​ങ്കു​വ​ച്ച​ത്.

കൂ​ളിം​ഗ് ഗ്ലാ​സ് ധ​രി​ച്ച് കൈ​യി​ല്‍ കോ​ലു​മി​ഠാ​യി​യും ത​ല​യി​ൽ മി​ന്ന​ൽ മു​ര​ളി​യു​ടെ റ​ഫ​ൻ​സു​മാ​യി നി​ൽ​ക്കു​ന്ന കു​ഞ്ഞ് സൂ​പ്പ​ർ​ഹീ​റോ​യാ​ണ് നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ലോ​ഗോ. ബേ​സി​ലി​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ചി​രി​യും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം.