രണ്ടാം യാമം ഓടിടിയിലേയ്ക്ക്
Thursday, September 18, 2025 3:32 PM IST
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ഗോപാൽ ആർ. നിർമിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്ത രണ്ടാം യാമം എന്ന ചിത്രം ഓടിടിയിലെത്തുന്നു. സെപ്റ്റംബർ 19 മുതൽ മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുന്നത്.
കാലങ്ങളായി സ്ത്രീകൾ നേരിട്ടു കൊണ്ടരിക്കുന്ന ചതിയുടേയും വഞ്ചനയുടേയും അനാചാരങ്ങൾക്കെതിരേയും ശക്തമായി വിരൽ ചൂണ്ടുന്ന പുതിയ കാലത്തെ സ്ത്രീകളുടെ പോരാട്ടമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സാസ്വിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരും മുഖ്യ വേഷങ്ങളണിയുന്നു.
ജോയ് മാത്യു, സുധീർ കരമന, നന്ദു, രാജസേനൻ, ജഗദീഷ് പ്രസാദ്, ഷാജു ശ്രീധർ, രേഖ രമ്യാ സുരേഷ്, ഹിമ ശങ്കരി എന്നിവരും പ്രധാന താരങ്ങളാണ്. പിആർഒ-വാഴൂർ ജോസ്.