ജയസൂര്യയുടെ "സൂഫിയും സുജാതയും'
Tuesday, September 17, 2019 3:57 PM IST
ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന സിനിമയുടെ പൂജ നടന്നു. നരണിപ്പുഴ ഷാനവാസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിതി റാവു ഹൈദരിയാണ് നായിക.
ഹരീഷ് കണാരൻ, സിദ്ധിഖ്, വിജയ് ബാബു, മാമുക്കോയ, കലാരഞ്ജിനി തുടങ്ങിയവർ സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് സിനിമ നിർമിക്കുന്നത്.