"എനിക്ക് കിട്ടിയ ഏറ്റവും വിലയേറിയ വിഷുക്കൈനീട്ടം'; സന്തോഷം പങ്കുവച്ച് ജയറാം
Tuesday, April 13, 2021 7:59 PM IST
സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം തനിക്ക് കിട്ടിയ ഏറ്റവും വിലയേറിയ വിഷുക്കൈനീട്ടമാണെന്ന് നടൻ ജയറാം. ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നുവെന്നു പറഞ്ഞാണ് സത്യൻ അന്തിക്കാട് പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചത്. ജയറാം നായകനായ ചിത്രത്തിൻ നായിക മീര ജാസ്മിനാണ്.
സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോ. ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ "ആരാധികേ" എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.