സുമലതയുടെ മകന് വിവാഹം; ആഘോഷമാക്കി ലിസിയും സുഹാസിനിയുമടക്കമുള്ള താരങ്ങൾ
Tuesday, June 6, 2023 3:03 PM IST
അന്തരിച്ച കന്നട നടൻ അംബരീക്ഷിന്റെയും നടിയും മാണ്ഡ്യ എംപിയുമായ സുമലതയുടേയും മകൻ അഭിഷേക് അംബരീഷ് വിവാഹിതനായി. അവിവ ബിദപ്പയാണ് വധു.

രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. അംബരീഷിന്റെ അടുത്ത സുഹൃത്തായ രജനികാന്ത് അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തു.

എൺപതുകളിലെ സൂപ്പർ നായികയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സൂപ്പർ താരങ്ങളും എത്തിയിരുന്നു. അത്യാഢംബര പൂർണമായ വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സുഹാസിനി, ലിസി ലക്ഷ്മി, രാധിക, നദിയ മൊയ്തു, വാണി ഗണപതി, മേനക, അരുണ, സ്വപ്ന, മീന തുടങ്ങി തെന്നിന്ത്യന്‍ സിനിമയുടെ പ്രിയനായികമാരെല്ലാം ഒത്തുചേർന്നിരുന്നു.


‘അമർ’ എന്ന ചിത്രത്തിലൂടെ അഭിഷേകും സിനിമയിൽ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. വധു അവിവ അറിയപ്പെടുന്ന മോഡലും ഫാഷൻ ഡിസൈനറുമാണ്.