ഇന്ദ്രന്‍സ് ഇനി വേലുക്കാക്ക
Saturday, October 17, 2020 12:42 PM IST
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അശോക് ആര്. കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന "വേലുക്കാക്ക' എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
സത്യന് എം.എ. തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രത്തിൽ വ്യത്യസ്തമായ കഥാപാത്രവുമായാണ് ഇന്ദ്രൻസ് എത്തുന്നത്. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യുനുസ്യോ എന്നിവർ സംഗീതം പകരുന്നു.
പിജെവി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗീസ് പുല്ലൂരുത്തിക്കരിയാണ് വേലുക്കാക്ക നിര്‍മ്മിക്കുന്നത്.