ജിസ് ജോയി-കുഞ്ചാക്കോ ബോബൻ സിനിമയ്ക്ക് തിരിതെളിഞ്ഞു
Monday, October 7, 2019 3:42 PM IST
ജിസ് ജോയിയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമയുടെ കഥ ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ്. തിരക്കഥ സംവിധായകന്റേത് തന്നെ. അനാർക്കലിയാണ് നായിക.
ശ്രീനിവാസൻ, മുകേഷ്, വിനയ് ഫോർട്ട്, സിദ്ധിഖ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, അലൻസിയർ, ബേസിൽ ജോസഫ്, ലെന, കെപിഎസി ലളിത എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാജിക് ഫ്രേയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമ നിർമിക്കുന്നത്.