ഇനി ധനുഷിനൊപ്പം..! ജോ​ജു ജോർജ് തമിഴിലേക്ക്
Friday, August 16, 2019 10:29 AM IST
ജോ​ജു ജോ​ർ​ജ്ത​മി​ഴി​ലേ​ക്ക് അരങ്ങേറ്റം കുറിക്കുന്നു. ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജോ​ജു​വി​ന്‍റെ അ​ര​ങ്ങേ​റ്റം. ഹോ​ളി​വു​ഡ് താരം അ​ൽ പാ​ച്ചി​നോ​യും സിനിമയിൽ അ​ഭി​ന​യി​ച്ചേ​ക്കു​മെ​ന്ന് റിപ്പോർട്ടുകളുണ്ട്.

ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് ചി​ത്ര​ത്തി​ൽ ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്. വൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ എ​സ്. ശ​ശി​കാ​ന്താ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ല​ണ്ട​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന സിനിമയുടെ ചി​ത്രീ​ക​ര​ണം ഈ ​മാ​സം അവസാനം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.