ബോ​ബി- സ​ഞ്ജ​യ് ടീ​മി​ന്‍റെ കാ​ണെ​ക്കാ​ണെ; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Monday, October 19, 2020 4:46 PM IST
ഉ​യ​രെ എന്ന ​ചി​ത്ര​ത്തിനു ശേഷം മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ണെ​ക്കാ​ണെയുടെ ചിത്രീകരണം ചോറ്റാനിക്കരയിൽ ആരംഭിച്ചു. ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബോബി- സഞ്ജയ് ടീമിന്‍റേതാണ് തിരക്കഥ.

റോ​ണി ഡേ​വി​ഡ് രാ​ജ്, പ്രേം ​പ്ര​കാ​ശ്, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വി​നാ​യ​ക് ശ​ശി​കു​മാ​റിന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ഡ്രീം ​കാ​ച്ച​റിന്‍റെ ബാ​ന​റി​ൽ ടി.​ആ​ർ.​ഷം​സു​ദ്ദീ​നാ​ണ് ഈ ​ചി​ത്രം നി​ർ​മിക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.