മുഖക്കുരു വന്നാൽ ആത്മവിശ്വാസം പോകുമോ?
Friday, October 18, 2019 7:12 PM IST
ന​ടി​മാ​ർ ന​ന്നാ​യി സൗ​ന്ദ​ര്യം നിലനിൽക്കാൻ ശ്ര​ദ്ധി​ക്കു​ന്ന​വ​രാ​ണ്. ഒ​രു പാ​ടോ മു​ഖ​ക്കു​രു​വോ അ​വ​രു​ടെ മു​ഖ​ത്ത് വ​ന്നാ​ൽ അ​വ​ർ​ക്ക​ത് സ​ഹി​ക്കാ​നാ​വി​ല്ല. ന​ടി ക​നി​ഹ​യ്ക്കും ഇ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വം അ​ടു​ത്തി​ടെ​യു​ണ്ടാ​യി. ഫേ​സ്ബു​ക്കി​ലൂ​ടെ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ത​നി​ക്കു​ണ്ടാ​യ അ​വ​സ്ഥ ക​നി​ഹ തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

"സൗ​ന്ദ​ര്യം നി​ല​നി​ർ​ത്താ​ൻ ന​മ്മ​ൾ കൂ​ടു​ത​ൽ പ​ണം മു​ട​ക്കു​ന്ന​വ​രാ​ണ്. മു​ഖ​ത്തൊ​രു പാ​ട് വ​ന്നാ​ൽ അ​ല്ലെ​ങ്കി​ൽ മു​ഖ​ക്കു​രു വ​ന്നാ​ൽ ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട് വി​ഷ​മി​ക്കു​ന്ന​വ​രും ന​മു​ക്കി​ട​യി​ലു​ണ്ട്. അ​ത്ത​ര​ക്കാ​ർ​ക്കാ​യി ചെ​റി​യ ഒ​രു സ​ന്ദേ​ശം ഈ ​വീ​ഡി​യോ​യി​ലൂ​ടെ ഞാ​ൻ പ​ങ്കു​വ​യ്ക്കു​ക​യാ​ണ്. നി​ങ്ങ​ളി​ൽ കു​റ​ച്ചു പേ​ർ​ക്കെ​ങ്കി​ലും ഇ​ത് ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു.

കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​തു​പോ​ലൊ​രു വീ​ഡി​യോ ചെ​യ്യാ​ൻ എ​നി​ക്ക് ധൈ​ര്യ​മു​ണ്ടാ​കി​ല്ലാ​യി​രു​ന്നു. കാ​ര​ണം അ​ന്നാ​ണ് എ​ന്‍റെ മു​ഖ​ത്ത് വി​ല്ല​നാ​യി കു​രു​ക്ക​ൾ പൊ​ട്ടി​മു​ള​ച്ച​ത്. എ​ന്‍റെ ക​വി​ളു​ക​ൾ​ക്ക് ഇ​രു​വ​ശ​ത്തു​മാ​യി, മു​ഖ​ക്കു​രു​വി​ന്‍റെ പെ​ട്ടെ​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഞാ​ൻ പ​ത​റി​പ്പോ​യി. ഇ​തി​നു മു​ന്പ് ഇ​ങ്ങ​നെ ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​രു സി​നി​മാ​താ​രം കൂ​ടി​യാ​യ​തി​നാ​ൽ കു​രു​ക്ക​ളു​ടെ ക​ട​ന്നാ​ക്ര​മ​ണം എ​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തെ മു​ഴു​വ​ൻ ത​ക​ർ​ത്തു ക​ള​ഞ്ഞു. ലോ​കം എ​നി​ക്ക് മു​ന്പി​ൽ ത​ക​ർ​ന്നു​ട​യു​ന്ന പോ​ലെ ഒ​രു തോ​ന്ന​ലാ​യി​രു​ന്നു. ഞാ​ൻ വ​ല്ലാ​തെ ത​ള​ർ​ന്നു പോ​യി. ക​ര​ഞ്ഞു​പോ​യി. പി​ന്നീ​ട് ഡോ​ക്ട​റെ ക​ണ്ടു. മ​രു​ന്നു ക​ഴി​ക്കാ​ൻ തു​ട​ങ്ങി.

വ​ള​രെ പെ​ട്ടെ​ന്നു ത​ന്നെ ആ ​അ​വ​സ്ഥ​യി​ൽ നി​ന്ന് തി​രി​കെ​യെ​ത്തി. ഞാ​ൻ ഇ​ങ്ങ​നെ​യാ​ണെ​ന്ന് സ്വ​യം തി​രി​ച്ച​റി​ഞ്ഞ നി​മി​ഷ​ങ്ങ​ൾ. അ​തോ​ടെ ഉ​ള്ളി​ലു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദം ഇ​ല്ലാ​താ​യി. എ​നി​ക്ക​റി​യാം ഇ​തു​പോ​ലു​ള്ള മാ​ന​സി​കാ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. ശ​രീ​ര​വ​ണ്ണം കൂ​ടു​ത​ലാ​ണ്, ച​ർ​മ​ത്തി​ന് നി​റ​മി​ല്ല, മു​ഖ​ക്കു​രു​വാ​ണ് എ​ന്നൊ​ക്കെ പ​റ​ഞ്ഞു വി​ഷാ​ദം അ​നു​ഭ​വി​ക്കു​ന്ന​വ​ർ. അ​വ​രോ​ടൊ​ന്നേ എ​നി​ക്ക് പ​റ​യാ​നു​ള്ളൂ, ബാ​ഹ്യ​മാ​യ സൗ​ന്ദ​ര്യം ക്ഷ​ണി​ക​മാ​ണ്. മ​ന​സി​ന്‍റെ നന്മ​യാ​ണ് യ​ഥാ​ർ​ത്ഥ സൗ​ന്ദ​ര്യം. ഇ​ത് മ​ന​സി​ലാ​ക്കി മു​ന്നോ​ട്ടു പോ​കു​ക. ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലും ജീ​വി​തം അ​വ​സാ​നി​ച്ചു​വെ​ന്ന് ക​രു​തി സ​ങ്ക​ട​പ്പെ​ടാ​തി​രി​ക്കു​ക. ന​മ്മ​ളെ ന​മ്മ​ളാ​യി ത​ന്നെ അം​ഗീ​ക​രി​ക്കാ​ൻ പ​ഠി​ക്കു​ക'- ക​നി​ഹ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.