ആലപ്പുഴ പട്ടണത്തിന്റെ കഥയുമായി കുന്പാരീസ്
Wednesday, August 14, 2019 9:39 AM IST
ആലപ്പുഴയുടെ നഗരപ്രദേശത്തെ യുവാക്കളുടെ കഥ പറയുന്ന കുന്പാരീസ് എന്ന ചിത്രം ഒാഗസ്റ്റ് 16ന് തീയറ്ററുകളിലെത്തുന്നു. അബ്രഹാമിന്റെ സന്തതികൾ, ക്യാപ്റ്റൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗുഡ് വിൽ എൻറർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രമാണ് കുന്പാരീസ്.
ക്വീൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം അശ്വിൻ ജോസ്, എൽദോ മാത്യു, ജെൻസണ് (മാട) എന്നിവരേയും അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വിൽസണേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാഗർ ഹരി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്.
പുതുമുഖ താരങ്ങളായ റോണ, ആൻഡ്രിയ, ഷാനു ബൂട്ടോ, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോർജ് എന്നിവരെ കൂടാതെ രമേശ് പിഷാരടി, വിജയകുമാർ, ഇന്ദ്രൻസ്, ധർമ്മജൻ, ഉല്ലാസ് പന്തളം, ബിനു അടിമാലി എന്നിവരും അഭിനയിക്കുന്നു.