പ​ഴ​യ മോ​ഹ​ൻ​ലാ​ലി​നെ ഓ​ർ​മ​പ്പെ​ടു​ത്തി പ്ര​ണ​വ്; 'വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം' വീ​ഡി​യോ ഗാ​നം
Friday, March 1, 2024 11:25 AM IST
ഹൃ​ദ​യ​ത്തി​ന് ശേ​ഷം വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന 'വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം' എ​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. അ​മൃ​ത് രാം​നാ​ഥ് സം​ഗീ​തം ചെ​യ്ത 'മ​ധു പ​ക​രൂ' എ​ന്ന ഗാ​നം വി​നീ​ത് ശ്രീ​നി​വാ​സ​ൻ ത​ന്നെ​യാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലാ​ണ് ഈ ​ഗാ​ന​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. പ​ഴ​യ മോ​ഹ​ൻ​ലാ​ലി​നെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​മാ​ണ് പ്ര​ണ​വി​ന്‍റെ ലു​ക്കു​ക​ളെ​ല്ലാം ത​ന്നെ. ഗ​സ​ൽ മൂ​ഡി​ലാ​ണ് ഗാ​ന​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം. ഗാ​നം ഇ​തി​നോ​ട​കം ത​ന്നെ യു​ട്യൂ​ബ് ട്രെ​ൻ​ഡിം​ഗി​ൽ ഇ​ടം നേ​ടി​ക്ക​ഴി​ഞ്ഞു.



പ്ര​ണ​വി​നൊ​പ്പം ധ്യാ​നും നി​വി​ൻ പോ​ളി​യും ചി​ത്ര​ത്തി​ലെ​ത്തു​ന്നു​ണ്ട്. ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നാ​ണ് നാ​യി​ക.

അ​ജു വ​ർ​ഗീ​സ്, ബേ​സി​ൽ ജോ​സ​ഫ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, നീ​ര​ജ് മാ​ധ​വ്, നീ​ത പി​ള്ള, അ​ർ​ജു​ൻ ലാ​ൽ, അ​ശ്വ​ത് ലാ​ൽ, ക​ലേ​ഷ് രാം​നാ​ഥ്, ഷാ​ൻ റ​ഹ്മാ​ൻ എ​ന്നി​ങ്ങ​നെ ഒ​രു വ​ലി​യ താ​ര​നി​ര ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ഗാ​യി​ക ബോം​ബെ ജ​യ​ശ്രീ​യു​ടെ മ​ക​ൻ അ​മൃ​ത് രാം​നാ​ഥ് ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മെ​റി​ലാ​ൻ​ഡ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യ​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 11ന് ​ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.