മ​ധു​ബാ​ല വീ​ണ്ടും മ​ല​യാ​ള​ത്തി​ല്‍...
Tuesday, November 10, 2020 4:43 PM IST
യോ​ദ്ധ, നീലഗിരി, ഒറ്റയാൾപ്പട്ടാളം എന്നീ ചിത്രങ്ങളിലൂടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ​യും പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ മ​ധു​ബാ​ല വീ​ണ്ടും മ​ല​യാ​ള ചി​ത്ര​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.

വി​കൃ​തി എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം അ​ന്ന ബെ​ന്‍, അ​ര്‍​ജു​ന്‍ അ​ശോ​ക​ന്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എം.​സി ജോ​സ​ഫ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന " എ​ന്നി​ട്ട് അ​വ​സാ​നം " എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മ​ധു​ബാ​ല വീ​ണ്ടും അ​ഭി​ന​യി​ക്കാ​ന്‍ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ യു​വതാ​ര​ങ്ങ​ളാ​യ ഫ​ഹ​ദ് ഫാ​സി​ല്‍,ടോ​വി​നോ തോ​മ​സ് എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പു​റ​ത്തി​റ​ക്കി.

എ​ജെജെ ​സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ അ​ന​ന്ത് ജ​യ​രാ​ജ് ജൂ​നി​യ​ര്‍,ജോ​ബി​ന്‍ ജോ​യി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​പ്പു പ്ര​ഭാ​ക​ര്‍ നി​ര്‍​വ​ഹി​ക്കു​ന്നു. സുഷിൻ ശ്യാമിന്‍റേതാണ് സം​ഗീ​തം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.