മധുരരാജയിലെ വേട്ടപ്പട്ടികളുടെ സംഘട്ടനം ചിത്രീകരിച്ചതിങ്ങനെ
Sunday, April 14, 2019 11:48 AM IST
തീയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം തുടരുകയാണ് മമ്മൂട്ടി നായകനായി എത്തിയ മധുരരാജ. ചിത്രത്തിലെ വേട്ടപ്പട്ടികളെ ഉപയോഗിച്ചുള്ള സംഘടന രംഗങ്ങൾ കൈയടി സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിത ഈ രംഗങ്ങൾ ചിത്രീകരിച്ചതിന്റെ ലൊക്കേഷൻ രംഗങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സംഘട്ടന സംവിധായകൻ പീറ്റർ ഹെയ്ൻ. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വീഡിയോ പുറത്തുവിട്ടത്.
വൈശാഖ് സംവധാനം ചെയ്ത ചിത്രത്തിൽ തമിഴ്നടൻ ജയ്, ജഗപതി ബാബു, അനുശ്രി, നെടുമുടി വേണു, വിജയരാഘവൻ, സിദ്ധിഖ്, ഷംനാ കാസിം, അജു വർഗീസ്, രമേഷ് പിഷാരടി, മഹിമ നമ്പ്യാർ എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെൽസണ്‍ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസണ്‍ ഐപ്പാണ് ചിത്രം നിർമിക്കുന്നത്.