73 വയസുകാരന്റെ അന്പരപ്പിക്കുന്ന ആക്ഷനുകൾ, കത്തിപ്പടർന്ന് മമ്മൂട്ടിയുടെ ടർബോ; ആദ്യദിനം 224 എക്സ്ട്രാ ഷോകൾ
Friday, May 24, 2024 3:18 PM IST
ചരിത്രം കുറിച്ച് കത്തിക്കയറുകയാണ് മമ്മൂട്ടി ചിത്രം ടർബോ. ഒരു എഴുപത്തിമൂന്നുകാരന് തന്നെയാണോ ഈ ആക്ഷനുകൾ കാട്ടിക്കൂട്ടന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. തിയറ്ററുകളിലേക്കുള്ള ജനത്തിന്റെ ഒഴുക്ക് കാരണം 224 എക്സ്ട്രാ ഷോകളാണ് ആദ്യദിനം ചിത്രത്തിന് ലഭിച്ചത്.
എറണാകുളം ജില്ലയിൽ 40-ലധികം ഷോകളാണ് വിവിധ തീയേറ്ററുകളിലായി ചാർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചാർട്ട് ചെയ്തിരിക്കുന്നത്.
ഇതാണ് ചിത്രത്തിന്റെ കളക്ഷൻ ഉയരാൻ കാരണമായത്. മമ്മൂട്ടിയുടെ സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിലൊന്നാണ് ടര്‍ബോ. വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് മിഥുന് മാനുവല്‍ തോമസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
രണ്ടു മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനി നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ വിതരണം വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസും നിർവഹിക്കുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.