ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മമ്മൂട്ടി
Wednesday, August 14, 2019 10:38 AM IST
കോഴിക്കോട് ചെറുവണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ വെള്ളത്തിൽ വീണു മരണമടഞ്ഞ ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് നടൻ മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ചാണ് മമ്മൂട്ടി ആശ്വസിപ്പിച്ചത്.
ശനിയാഴ്ച്ച ചാലിയാർ പുഴ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ സ്ഥലത്ത് ക്ഷപ്രവർത്തനം നടത്തുന്നതിനിടെയാണ് ലിനു വെള്ളത്തിൽ വീണത്. തുടർന്ന് തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും ലിനുവിനെ കണ്ടെത്താനായിരുന്നില്ല. ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിൽ വെള്ളക്കെട്ടിൽ നിന്നും ലിനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എന്താവശ്യമുണ്ടെങ്കിലും അറിയിക്കണമെന്ന് മമ്മൂട്ടി. പുഷ്പലതയോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ആശ്വാസം നൽകുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. നടൻ ഉണ്ണി മുകുന്ദനും ലിനുവിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു. രക്ഷാപ്രവർത്തനം നടത്തുവാൻ ദുരിതാശ്വാസ ക്യാമ്പിൽ നിന്നുമാണ് ലിനു പോയത്.