മുഖ്യമന്ത്രിയായി മമ്മൂട്ടി; "വൺ' തുടങ്ങി
Tuesday, October 22, 2019 12:09 PM IST
മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന സിനിമയുടെ പൂജ നടന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയിൽ കേരള മുഖ്യമന്ത്രിയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി, സംവിധായകൻ രഞ്ജിത്, രമേഷ് പിഷാരടി, ജോജു ജോർജ്, സലിം കുമാർ, ശങ്കർരാമകൃഷ്ണൻ, സുരേഷ് കൃഷ്ണ, ഗായത്രി അരുണ്‍, ബോബൻ സാമുവൽ, കണ്ണൻ താമരക്കുളം, നിർമാതാവ് ആന്‍േറാ ജോസഫ് എന്നിവർ പങ്കെടുത്തു.
ചിറകൊടിഞ്ഞ സിനിമകൾക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥയൊരുങ്ങുന്നത്. ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.