കണ്ണൂർ സ്ക്വാഡിന്റെയും കാതലിന്റെയും വിജയാഘോഷം; സുൽഫത്തിനെ ചേർത്തുനിർത്തി മമ്മൂട്ടി; ഒപ്പം അമാലും സുറുമിയും; വീഡിയോ
Saturday, February 24, 2024 12:08 PM IST
കണ്ണൂർ സ്ക്വാഡ്, കാതൽ സിനിമകളുടെ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിച്ച രണ്ടു ചിത്രങ്ങളുടെയും വിജയാഘോഷ ചടങ്ങിലേക്കാണ് താരകുടുംബം ഒന്നിച്ചെത്തിയത്.
ഭാര്യ സുൽഫത്ത്, മകൾ സുറുമി, മരുമകൾ അമാൽ സൂഫിയ എന്നിവരാണ് മമ്മൂട്ടിക്കൊപ്പം എത്തിയത്. നടി ജ്യോതികയും ചടങ്ങിനെത്തിയിരുന്നു. ചിത്രത്തിലെ അണിയറപ്രവർത്തകർക്കെല്ലാം മമ്മൂട്ടി സ്നേഹോപകാരങ്ങൾ സമ്മാനിച്ചു.
മമ്മൂട്ടിക്ക് പുരസ്കാരം സമ്മാനിച്ചത് ഭാര്യ സുൽഫത്തായിരുന്നു എന്നതും ചടങ്ങിന് മാറ്റ് കൂട്ടി. മമ്മൂട്ടി കന്പനിയുടെ ഡയറ്കടറായ സുൽഫത്തിനു സ്നേഹോപകാരം നൽകിയത് മമ്മൂട്ടിയും എന്നത് കൗതുകമുണർത്തി.
മമ്മൂട്ടികന്പനി നിർമിച്ച് 2023 അവസാനത്തിൽ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു. റോബി വർഗീസ് രാജാണ് കണ്ണൂർ സ്ക്വാഡ് സംവിധാനം ചെയ്തത്. ജിസ് ജോയ് സംവിധാനം ചെയ്ത കാതൽ സിനിമയും ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.