സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മംമ്തയുടെ ഐഡിയ
Wednesday, June 17, 2020 1:20 PM IST
കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ച​ല​ച്ചി​ത്ര​മേ​ഖ​ല. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ താ​ര​ങ്ങ​ൾ പ്ര​തി​ഫ​ല​ത്തു​ക കു​റ​യ്ക്ക​ണ​മെ​ന്നു​മൊ​ക്കെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ പ​ല കോ​ണി​ൽ നി​ന്നും ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. എ​ന്താ​യാ​ലും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ത​ന്‍റേ​താ​യ ഒ​രു ഐ​ഡി​യ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ച​ല​ച്ചി​ത്ര​താ​രം മം​മ്ത മോ​ഹ​ൻ​ദാ​സ്.

ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് മം​മ്ത താ​ൻ ക​ണ്ടു​പി​ടി​ച്ച പോം​വ​ഴി വെ​ളി​പ്പെ​ടു​ത്തി​യ​ത്. മു​ൻ​കൂ​ട്ടി പ്ര​തി​ഫ​ലം വാ​ങ്ങാ​തെ താ​ര​ങ്ങ​ൾ ച​ല​ച്ചി​ത്ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണം. സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച് ലാ​ഭം കി​ട്ടി​യാ​ൽ മാ​ത്രം എ​ല്ലാ​വ​രും അ​ത് പ​ങ്കി​ട്ടെ​ടു​ക്ക​ണം.

ഇ​താ​ണ് മം​മ്ത മു​ന്നോ​ട്ടു വ​യ്ക്കു​ന്ന നി​ർ​ദേ​ശം. ഇ​ത്ത​ര​മൊ​രു സി​നി​മ​യു​ണ്ടാ​യാ​ൽ താ​ൻ അ​തി​ൽ അ​ഭി​ന​യി​ക്കു​മെ​ന്നും മം​മ്ത ഉ​റ​പ്പു ന​ൽ​കു​ന്നു. മം​മ്ത​യു​ടെ നി​ർ​ദേ​ശം മ​റ്റു​ള്ള​വ​ർ ഏ​റ്റെ​ടു​ക്കു​മോ എ​ന്നാ​ണ് ഇ​നി അ​റി​യേ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.