സി​നി​മ പോ​സ്റ്റ​റി​ൽ സ്വ​ന്തം ചി​ത്രം ചേ​ർ​ത്തു​വ​ച്ച് ന​ടി; മ​റു​പ​ടി​യു​മാ​യി നി​ർ​മാ​താ​വ്
Saturday, July 17, 2021 1:13 PM IST
സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന 'പി​ടി​കി​ട്ടാ​പ്പു​ള്ളി' എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​ൽ സ്വ​ന്തം ചി​ത്രം ചേ​ർ​ത്തു​വ​ച്ച് ന​ടി മെ​റീ​ന മൈ​ക്കി​ൾ. 'അ​ഭി​ന​യി​ച്ച സി​നി​മ​യു​ടെ പോ​സ്റ്റ​റി​ൽ എ​ന്‍റെ മു​ഖം വ​യ്ക്കാ​ൻ ഒ​രു ഡി​സൈ​ന​റു​ടെ​യും സ​ഹാ​യം വേ​ണ്ട​ന്ന് പ​റ​യാ​ൻ പ​റ​ഞ്ഞ്...' എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ക്യാ​പ്‌​ഷ​ൻ.

സം​ഭ​വം നി​ർ​മ്മാ​താ​ക്ക​ളു​ടെ ക​ണ്ണി​ൽ​പ്പെ​ടു​ക​യും 'ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്, വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാം' എ​ന്ന് അ​വ​ർ ക​മ​ന്‍റ് ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ 'ഓ, ​വേ​ണ്ട ശ്ര​ദ്ധി​ച്ചെ​ടു​ത്തോ​ളം മ​തി' എ​ന്നാ​യി​രു​ന്നു മെ​റീ​ന​യു​ടെ മ​റു​പ​ടി.

ഗോ​കു​ലം മൂ​വീ​സി​ന്റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ക്കു​ന്ന സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് 'പി​ടി​കി​ട്ടാ​പ്പു​ള്ളി'. സ​ണ്ണി വെ​യ്ൻ, അ​ഹാ​ന കൃ​ഷ്ണ എ​ന്നി​വ​രാ​ണ് നാ​യി​കാ​നാ​യ​ക​ന്മാ​ർ. ജി​ഷ്ണു ശ്രീ​ക​ണ്ഠ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ബൈ​ജു സ​ന്തോ​ഷ്, സൈ​ജു കു​റു​പ്പ്, ലാ​ലു അ​ല​ക്സ്, മേ​ജ​ർ ര​വി, അ​നൂ​പ് ര​മേ​ശ്, കൊ​ച്ചു പ്രേ​മ​ൻ, ക​ണ്ണ​ൻ പ​ട്ടാ​മ്പി, ചെ​മ്പി​ൽ അ​ശോ​ക​ൻ, ശ​ശി ക​ലിം​ഗ, മെ​റീ​ന മൈ​ക്കി​ൾ, പ്ര​വീ​ണ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ​ഭി​നേ​താ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.