സി​ബി മ​ല​യി​ലി​നെ മാ​റ്റാനാകില്ല, പിന്നെയോ...
Wednesday, September 9, 2020 7:49 PM IST
മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ സം​വി​ധാ​യ​ക​നാ​ണ് സി​ബി മ​ല​യി​ൽ. ഒ​ട്ട​ന​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ മ​ല​യാ​ള​ത്തി​നു സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​ൻ.

ര​ഞ്ജി​ത്തും ഷാ​ജി കൈ​ലാ​സും ചേ​ർ​ന്ന് നി​ർ​മി​ച്ച് മോ​ഹ​ൻ​ലാ​ൽ-​സി​ബി മ​ല​യി​ൽ കൂ​ട്ടു​കെ​ട്ടി​ൽ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യാ​ണ് ഉ​സ്താ​ദ്. 1999- ൽ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ചി​ത്രം കാ​ര്യ​മാ​യ വി​ജ​യം കാ​ണാ​തെ പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ചി​ത്രം യാ​ദൃ​ച്ഛി​ക​മാ​യി ത​ന്നി​ലേ​ക്ക് വ​ന്നു ചേ​ർ​ന്ന​താ​ണെ​ന്നും ത​ന്‍റെ ശൈ​ലി​യു​ള്ള സി​നി​മ അ​ല്ലാ​തി​രു​ന്നി​ട്ടും അ​ങ്ങ​നെ​യൊ​രു പ്രൊ​ജ​ക്റ്റ് മു​ന്നി​ൽ വ​ന്ന​പ്പോ​ൾ അ​ത് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും സി​ബി മ​ല​യി​ൽ ഒ​രി​ക്ക​ൽ പ​റ​ഞ്ഞു.

ഉ​സ്താ​ദ് എ​ന്ന സി​നി​മ ഞാ​നും മോ​ഹ​ൻ​ലാ​ലും മ​റ്റൊ​രു നി​ർ​മാ​താ​വി​ന് വേ​ണ്ടി ചെ​യ്യാ​നി​രു​ന്ന സി​നി​മ​യാ​യി​രു​ന്നു. പ​ക്ഷെ എ​ന്‍റെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും അ​തി​ന് മു​ന്പു​ള്ള ഒ​രു സി​നി​മ പ​രാ​ജ​യ​പ്പെ​ട്ട​ത് കൊ​ണ്ട് എ​ന്നെ മാ​റ്റ​ണം എ​ന്ന് നി​ർ​മാ​താ​വ് മോ​ഹ​ൻ​ലാ​ലി​നോ​ട് പ​റ​ഞ്ഞു. അ​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു, ഞാ​ൻ നി​ങ്ങ​ൾ​ക്ക് ഡേ​റ്റ് ന​ൽ​കി​യ​ത് സി​ബി മ​ല​യി​ൽ എ​ന്ന സം​വി​ധാ​യ​ക​നു​മാ​യി സി​നി​മ ചെ​യ്യാ​ൻ വേ​ണ്ടി​യാ​ണ്. അ​ത് കൊ​ണ്ട് നി​ങ്ങ​ൾ​ക്ക് വേ​ണേ​ൽ ഈ ​പ്രൊജ​ക്റ്റി​ൽ നി​ന്ന് മാ​റാം... എ​ന്നാ​യി​രു​ന്നു.

അ​തോ​ടെ ഞ​ങ്ങ​ളു​ടെ സി​നി​മ ര​ഞ്ജി​ത്തും ഷാ​ജി കൈ​ലാ​സും കൂ​ടി നി​ർ​മിക്കാ​ൻ തീ​രു​മാ​നി​ച്ചു, അ​താ​ണ് മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ട​ന്‍റെ മ​ഹ​ത്വം. അ​ദ്ദേ​ഹ​ത്തി​ന് വേ​ണ​മെ​ങ്കി​ൽ എ​ന്നെ ഒ​ഴി​വാ​ക്കി​യി​ട്ട് മ​റ്റൊ​രു സം​വി​ധാ​യ​ക​നു​മാ​യി ചേ​ർ​ന്ന് ആ ​സി​നി​മ ചെ​യ്യാ​മാ​യി​രു​ന്നു, പ​ക്ഷെ മോ​ഹ​ൻ​ലാ​ൽ അ​ത് ചെ​യ്തി​ല്ല- സി​ബി മ​ല​യി​ൽ ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.