നാ​യി​ക​യാ​വാ​ന്‍ ന​യ​ന്‍​താ​ര ച​ക്ര​വ​ര്‍​ത്തി
Sunday, May 9, 2021 4:57 PM IST
കി​ലു​ക്കം കി​ലു​കി​ലു​ക്കം എ​ന്ന സി​നി​മ​യി​ലൂ​ടെ ബാ​ല​താ​ര​മാ​യി എ​ത്തി മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, ര​ജ​നീ​കാ​ന്ത് എ​ന്നീ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടേ​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള നി​ര​വ​ധി താ​ര​ങ്ങ​ളു​ടെ മു​പ്പ​തോ​ളം സി​നി​മ​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പ​ത്ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച ബാ​ല​താ​ര​മാ​യി​രു​ന്നു ബേ​ബി ന​യ​ന്‍​താ​ര.

ര​ജ​നി​യു​ടെ "കു​സേ​ല​ന്‍' എ​ന്ന സി​നി​യി​ലൂ​ടെ ത​മി​ഴ് - തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും ബാ​ല താ​ര​മാ​യി അ​ഭി​ന​യി​ച്ചു. റ​ഹ്മാ​ന്‍റെ "മ​റു​പ​ടി' യാ​ണ് ഒ​ടു​വി​ലാ​യി അ​ഭി​ന​യി​ച്ച ചി​ത്രം. തു​ട​ര്‍​ന്ന് പ​ഠ​ന​ത്തി​നാ​യി അ​ഭി​ന​യം താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യ ന​യ​ന്‍​താ​ര ച​ക്ര​വ​ര്‍​ത്തി തി​രി​ച്ചു വ​ര​വി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ബേ​ബി ന​യ​ന്‍​താ​ര​യാ​യി​ട്ട​ല്ല. മി​സ്. ന​യ​ന്‍​താ​രാ ച​ക്ര​വ​ര്‍​ത്തി​യാ​യി നാ​യി​ക​യാ​വാ​ന്‍ .

ത​മി​ഴ് - തെ​ലു​ങ്ക് സി​നി​മാ വേ​ദി​യി​ല്‍ നി​ന്നും വ​ലി​യ ഓ​ഫ​റു​ക​ള്‍ താ​ര​ത്തെ തേ​ടി എ​ത്തി​ത്തു​ട​ങ്ങി. ഉ​ട​ന്‍ ത​ന്നെ താ​ന്‍ നാ​യി​ക​യാ​വു​ന്ന സി​നി​മ​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ന​യ​ന്‍​താ​ര അ​റി​യി​ച്ചു. ഏ​പ്രി​ല്‍ 20-ന് ​ത​ന്‍റെ 19-ാം ജ​ന്മ ദി​നം ആ​ഘോ​ഷി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​യ​ന്‍​താ​ര തി​രി​ച്ചു വ​ര​വി​ന് ത​യാ​റെ​ടു​ക്കു​ന്ന വി​വ​രം അ​റി​യി​ച്ച​ത്.

എ​റ​ണാ​കു​ളം തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജി​ല്‍ ബി​എ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ - ജേ​ര്‍​ണ​ലി​സം ഫ​സ്റ്റ് ഇ​യ​ര്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണി​പ്പോ​ള്‍ ന​യ​ന്‍ താ​ര ച​ക്ര​വ​ര്‍​ത്തി . സി​നി​മ​യി​ല്‍ നാ​യി​ക​യാ​യി ശ​ക്ത​മാ​യ ഒ​രു തി​രി​ച്ചു വ​ര​വി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഈ ​അ​ഭി​നേ​ത്രി. ത​ന്‍റെ പു​തി​യ ഫോ​ട്ടോ​ക​ളും ന​യ​ന്‍​താ​ര പു​റ​ത്തു വി​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.