ഒ​ന്നാം വി​വാ​ഹ​വാ​ർ​ഷി​കം; കു​ഞ്ഞു​ങ്ങ​ളെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് ന​യ​ൻ​താ​ര; ചി​ത്ര​ങ്ങ​ളു​മാ​യി വി​ഗ്നേ​ഷ്
Friday, June 9, 2023 10:09 AM IST
ഒ​ന്നാം വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് ന​യ​ൻ​താ​ര​യും വി​ഗ്നേ​ഷ് ശി​വ​നും. 2022 ജൂ​ൺ ഒ​ൻ​പ​തി​ന് ചെ​ന്നൈ മ​ഹാ​ബ​ലി​പു​ര​ത്ത് വ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ വി​ഗ്നേ​ഷ് ശി​വ​ൻ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്.



ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ ഉ​യി​രി​നെ​യും ഉ​ല​ക​ത്തെ​യും മാ​റോ​ട് ചേ​ർ​ത്തി​രി​ക്കു​ന്ന ന​യ​ൻ​താ​ര​യു​ടെ ചി​ത്ര​മാ​ണ് ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ വി​ഗ്നേ​ഷ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



ഉ​യ​ർ​ച്ച‌​യും താ​ഴ്ച​യും തി​രി​ച്ച​ടി​ക​ളും നി​റ​ഞ്ഞ വ​ർ​ഷ​മാ​ണ് ക​ട​ന്നു​പോ​യ​തെ​ന്നും എ​ന്നാ​ൽ കു​ടും​ബ​ത്തോ​ട് ചേ​ർ​ന്നി​രി​ക്കു​ന്പോ​ൾ ആ ​സ​ങ്ക​ട​ക​ട​ലു​ക​ൾ സ​ന്തോ​ഷ​മാ​യി മാ​റു​മെ​ന്നും വി​ഗ്നേ​ഷ് കു​റി​ച്ചു.



‘‘എ​ൻ ഉ​യി​രോ​ട ആ​ധാ​രം നീ​ങ്ക​ൾ​ധാ​നേ....​ഒ​രു​പാ​ട് മ​നോ​ഹ​ര​നി​മി​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഒ​രു​വ​ർ​ഷം ക​ട​ന്നു​പോ​യ​ത്. ഉ​യ​ർ​ച്ച​യും താ​ഴ്ച​ക​ളു​മു​ണ്ടാ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യ തി​രി​ച്ച​ടി​ക​ൾ... പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സ​മ​യ​ങ്ങ​ളാ​യി​രു​ന്നു.



എ​ന്നാ​ൽ അ​നു​ഗ്ര​ഹം ചൊ​രി​യു​ന്ന കു​ടും​ബ​ത്തി​ന​രി​കി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മ്പോ​ൾ ആ ​വേ​ദ​ന​ക​ളൊ​ക്കെ സ​ന്തോ​ഷ​മാ​യി മാ​റും. സ്വ​പ്ന​ങ്ങ​ൾ പി​ന്തു​ട​രാ​നു​ള്ള ന​മ്മ​ളി​ൽ ആ​ത്മ​വി​ശ്വാ​സ​വും ശ​ക്തി​യും ഉ​ണ്ടാ​കും.–​ന​യ​ൻ​താ​ര​യു​ടെ​യും മ​ക്ക​ളു​ടെ​യും ചി​ത്രം പ​ങ്കു​വ​ച്ച് വി​ഘ്നേ​ഷ് കു​റി​ച്ചു.



വി​വാ​ഹ​വാ​ർ​ഷി​ക​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കു​റി​പ്പും വി​ഘ്നേ​ഷ് പ​ങ്കു​വ​യ്ക്കു​ക​യു​ണ്ടാ​യി. ‘‘ന​മ്മ​ള്‍ ഇ​ന്ന​ലെ വി​വാ​ഹി​ത​രാ​യ​തു​പോ​ലെ തോ​ന്നു​ന്നു. അ​തി​നി​ട​യി​ലാ​ണ് സു​ഹൃ​ത്തു​ക്ക​ള്‍ ഒ​ന്നാം വി​വാ​ഹ​വാ​ർ​ഷി​കം ആ​ശം​സി​ച്ചു​കൊ​ണ്ടു​ള്ള മെ​സേ​ജു​ക​ൾ അ​യ​ക്കു​ന്ന​ത്.



ല​വ് യൂ ​ത​ങ്ക​മേ, എ​ല്ലാ​വി​ധ അ​നു​ഗ്ര​ഹ​ത്തോ​ടെ​യും സ്‌​നേ​ഹ​ത്തോ​ട് കൂ​ടി​യും ന​മ്മ​ളൊ​ന്നി​ച്ചു​ള്ള ജീ​വി​തം തു​ട​ങ്ങി. ഇ​നി​യും കു​റേ പോ​വാ​നു​ണ്ട്. ഒ​ന്നി​ച്ച് ചെ​യ്യാ​ന്‍ കു​റേ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ണ്ട്.’’– വി​ഘ്നേ​ഷ് പ​റ​യു​ന്നു.



ഉ​യി​ർ, ഉ​ല​കം എ​ന്നാ​ണ് പൊ​ന്നോ​മ​ന​ക​ളു​ടെ ഓ​മ​ന​പ്പേ​ര്. ഉ​യി​രി​ന്‍റെ യ​ഥാ​ർ​ഥ പേ​ര് രു​ദ്രൊ​നീ​ല്‍ എ​ന്‍. ശി​വ എ​ന്നും ഉ​ല​കി​നെ ദൈ​വി​ക് എ​ന്‍. ശി​വ എ​ന്നു​മാ​ണ് വി​ളി​ക്കു​ന്ന​ത്.



ഇ​തി​ൽ ‘എ​ൻ’ എ​ന്ന​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച അ​മ്മ​യാ​യ ന​യ​ൻ​താ​ര​യു​ടെ പേ​രി​ന്‍റെ ആ​ദ്യാ​ക്ഷ​ര​മാ​ണെ​ന്ന് വി​ഘ്നേ​ഷ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​നാ​ണ് ന​യ​ൻ​താ​ര​ക്കും വി​ഘ്നേ​ഷ് ശി​വ​നും ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ ജ​നി​ക്കു​ന്ന​ത്.



പ​ഠാ​ന് ശേ​ഷം ഷാ​റു​ഖ് ഖാ​ൻ നാ​യ​ക​നാ​കു​ന്ന ജ​വാ​ൻ സി​നി​മ​യാ​ണ് ന​യ​ൻ​താ​ര​യു​ടെ പു​തി​യ റി​ലീ​സ്. ത​മി​ഴ് സം​വി​ധാ​യ​ക​നാ​യ അ​റ്റ്ലി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി​യാ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.