നീ​യാ​ണെ​ൻ ആ​കാ​ശം' വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ളു​മാ​യി മ​മ്മൂ​ട്ടി​യും ജ്യോ​തി​ക​യും; കാ​ത​ൽ വീ​ഡി​യോ ഗാ​നം
Wednesday, November 29, 2023 9:21 AM IST
മ​മ്മൂ​ട്ടി​യു​ടെ​യും ജ്യോ​തി​ക​യു​ടെ​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ കാ​ത​ൽ ദ ​കോ​ർ എ​ന്ന ചി​ത്ര​ത്തി​ലെ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ങ്ങി. നീ​യാ​ണെ​ൻ ആ​കാ​ശം എ​ന്നു തു​ട​ങ്ങു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു ഗാ​ന​മാ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

മാ​ന​സി​ക​സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മാ​ത്യു ദേ​വ​സി​യെ​യും ഓ​മ​നെ​യ​യു​മാ​ണ് ഗാ​ന​രം​ഗ​ത്തി​ൽ കാ​ണാ​നാ​കു​ന്ന​ത്. കു​രി​ശു​പ​ള്ളി പെ​രു​ന്നാ​ളി​ന്‍റെ പ്ര​ദി​ക്ഷ​ണ​മാ​ണ് ഗാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം.

മാ​ത്യൂ​സ് പു​ളി​ക്ക​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ൻ ആ​മി​യാ​ണ് മ​നോ​ഹ​ര​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ജാ​ക്വ​ലി​ൻ മാ​ത്യു​വി​ന്‍റേ​താ​ണ് വ​രി​ക​ൾ.



ജി​യോ ബേ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മ​മ്മൂ​ട്ടി ക​മ്പ​നി​യാ​ണ്. ജ്യോ​തി​ക ആ​ദ്യ​മാ​യി മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​ന് ഉ​ണ്ട്.

ന​വം​ബ​ര്‍ 23നാ​ണ് ചി​ത്രം തി​യ​റ്റ​റി​ല്‍ എ​ത്തി​യ​ത്. ചി​ത്ര​ത്തി​ന് വ​ള​രെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു മാ​ത്ര​മ​ല്ല, ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നു​വ​രെ കാ​ത​ലി​ന് മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് എ​ത്തു​ന്ന​ത്.

ജ്യോ​തി​ക, മ​മ്മൂ​ട്ടി എ​ന്നി​വ​ര്‍​ക്കൊ​പ്പം ആ​ര്‍.​എ​സ്. പ​ണി​ക്ക​ര്‍, സു​ധി കോ​ഴി​ക്കോ​ട്, ചി​ന്നു ചാ​ന്ദി​നി, മു​ത്തു​മ​ണി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ആ​ദ​ര്‍​ശ് സു​കു​മാ​ര​നും പോ​ള്‍​സ​ണ്‍ സ​ക്ക​റി​യ​യും ചേ​ര്‍​ന്നാ​ണ് 'കാ​ത​ല്‍ ദി ​കോ​ര്‍'​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സാ​ലു കെ. ​തോ​മ​സാ​ണ് ഛായാ​ഗ്രാ​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ എ​സ്. ജോ​ര്‍​ജ്. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വേ​ഫേ​റെ​ര്‍ ഫി​ലിം​സാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.