ധ്യാ​ൻ ശ്രീ​നി​വാ​സന്‍റെ തി​ര​ക്ക​ഥ​യി​ൽ മ​ഞ്ജു വാ​ര്യ​ർ; 9 എംഎം വരുന്നു
Monday, October 26, 2020 2:43 PM IST
ധ്യാൻ ശ്രീനിവാസന്‍റെ തിരക്കഥയിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ നായികയാകുന്നു. 9 എംഎം എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനിൽ ബാബുവാണ്.

സ​ണ്ണി വെ​യ്ൻ, ദി​ലീ​ഷ് പോ​ത്ത​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷ‍ങ്ങളിലെത്തുന്നത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി.

ഫന്‍റാസ്റ്റി​ക് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വെെ​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം, അ​ജു വ​ർ​ഗീസ് എ​ന്നി​വ​ർ ചേ​ർ​ന്നാണ് ചിത്രം നി​ർമി​ക്കു​ന്നത്. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് സാം ​സി.എ​സ്. സം​ഗീ​തം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.