"മൂ​ത്തോ​ൻ' മും​ബൈ ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ചി​ത്രം
Tuesday, August 13, 2019 1:12 PM IST
ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത മൂ​ത്തോ​ൻ 21-ാമ​ത് മും​ബൈ ച​ല​ചി​ത്ര​മേ​ള​യി​ൽ (ജി​യോ മാ​മി ഫി​ലിം ഫെ​സ്റ്റി​വ​ല്ലി​വ​ൽ) ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​കു​ന്നു. നി​വി​ൻ പോ​ളി​യാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ.

കാ​ണാ​താ​യ സ​ഹോ​ദ​ര​നെ അ​ന്വേ​ഷി​ച്ച് മും​ബൈ​യി​ലേ​ക്ക് വ​രു​ന്ന ല​ക്ഷ​ദ്വീ​പു​കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ നി​വി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​വി​ധാ​യി​ക ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും.

ശോഭിത, ശ​ശാ​ങ്ക് അ​റോ​റ, ദി​ലീ​ഷ് പോ​ത്ത​ൻ, റോ​ഷ​ൻ മാ​ത്യു, മെ​ലി​സ രാ​ജു എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.