മട്ടാഞ്ചേരിയിലെ പ്രണയം പറയാൻ "ബിസ്മി സ്പെഷൽ'
Sunday, July 19, 2020 10:12 AM IST
നടൻ നിവിൻ പോളിയുടേതായി പ്രഖ്യാപിച്ച സിനിമയാണ് ബിസ്മി സ്പെഷൽ. നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്യുന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. മട്ടാഞ്ചേരി പശ്ചാത്തലമാക്കിയൊരുക്കുന്ന സിനിമ പ്രണയമാണ് പറയുന്നത്.
രാജേഷ് രവി, രാഹുൽ രമേഷ്, സനു മജീദ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സോഫിയ പോൾ നിർമിക്കുന്ന സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണ്. സനു വർഗീസാണ് ഛായാഗ്രഹണം നിർമിക്കുന്നത്.