മാമുക്കോയ നായകനാകുന്ന സിനിമ ഹൈറേഞ്ചിൽനിന്ന്
Wednesday, March 3, 2021 10:51 AM IST
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രമേയവുമായി "നിയോഗം’ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. കട്ടപ്പനയിലും അയ്യപ്പൻകോവിലിലുമായി ചിത്രീകരിച്ചിരിക്കുന്ന നിയോഗത്തിന്റെ കഥയും സംവിധാനവും അനീഷ് വർമയാണ്.
ഹംസധ്വനി ഫിലിംസിന്റെ ബാനറിൽ അനീഷ് വർമയും ശിവകുമാർ അദിതി ബിൽഡേഴ്സും ചേർന്ന് നിർമിക്കുന്ന സിനിമയിൽ മാമുക്കോയയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നൃത്തംചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ജയ ശിവകുമാറും മകൾ അദിതി ശിവകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ ഷരണ്‍ പുതുമന, കൃഷ്ണകുമാരി, സൂര്യലാൽ കട്ടപ്പന, നന്ദൻ മേനോൻ, മധു തച്ചൻപാറ, കെ.പി. പീറ്റർ എന്നിവരും അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് ഗോകുൽനാഥ് ആണ്. ടി.എസ്. ബാബു ഛായാഗ്രഹണവും സ്റ്റിൽജു അർജുൻ സംഗീതസംവിധാനവും നിർവഹിക്കുന്നു.