വിവാഹ വാർഷിക ദിനത്തിൽ പഴയ പ്രണയ ഓർമകൾ പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത്
Friday, December 13, 2019 1:35 PM IST
വിവാഹ വാർഷിക ദിനത്തിൽ പഴയ പ്രണയ ഓർമകൾ പങ്കുവച്ച് നടി പൂർണിമ ഇന്ദ്രജിത്ത്. പതിനേഴാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഇരുവരുമൊന്നിച്ചുള്ള ആദ്യത്തെ ചിത്രവും താരം പങ്കുവച്ചു. സോഷ്യൽമീഡിയയിൽ പൂർണിമ കുറിച്ച വരികളും ഏറെ ശ്രദ്ധേയമാകുകയാണ്.
അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്ത അതേ ദിവസം തന്നെ എടുത്ത ചിത്രമാണിത്. അന്ന് എനിക്ക് 21 വയസും അദ്ദേഹത്തിന് 20 വയസും. ഞാനൊരു നടിയും അദ്ദേഹം വിദ്യാർഥിയും. ഇന്നും ഈ ദിവസം വ്യക്തമായി ഞാൻ ഓർക്കുന്നു. ഓഹ് ഞങ്ങൾ അത്രത്തോളം ഗാഢമായ പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടുകയും തൊണ്ട വരളുകയും ചെയ്തത്. ..ഇന്നലെ കഴിഞ്ഞതുപോലെയാണ് ഓർക്കുന്നത്.
ഈ ചിത്രം പകർത്തിയത് ആരാണെന്ന് ഊഹിക്കാമോ. മല്ലിക സുകുമാരൻ. അന്ന് ഞങ്ങളുടെ തലയിൽ എന്താണ് പുകയുന്നതെന്ന് അമ്മയ്ക്ക് ഈ ചിത്രം എടുക്കുമ്പോൾ അറിയാമോ എന്ന് ഓർക്കുമ്പോൾ അത്ഭുതമാണ്. ഇപ്പോൾ അമ്മയെ നന്നായി മനസിലാക്കിയപ്പോൾ എനിക്ക് ഉറപ്പുണ്ട് അന്ന് അമ്മയ്ക്ക് അക്കാര്യം അറിയാമായിരുന്നിരിക്കും.
മൂന്ന് വർഷത്തെ പ്രണയം, 17 വർഷത്തെ വിവാഹജീവിതം. ഹാപ്പി ആനിവേഴ്സറി ഇന്ദ്രാ... പൂർണിമ കുറിച്ചു.