പകയായി മാറുന്ന പ്രണയത്തിന്‍റെ കഥ പറയാൻ പ്ര ബ്രാ ഭ്രാ
Monday, September 16, 2019 3:55 PM IST
ച​ന്ദ്ര​മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര ​ബ്രാ ഭ്രാ ( ​പ്ര​ണ​യം, ബ്രാ​ണ്ടി കു​റ​ച്ചു ഭ്രാ​ന്ത്) തീയറ്ററുകളിലേക്ക്. സെപ്റ്റംബർ 20ന് ചിത്രം തീയറ്ററുകളിലെത്തും. ബ​ധി​ര​നും മൂ​ക​നു​മാ​യ ഒ​രാ​ൾ നാ​യ​ക​നാ​കു​ന്ന ലോ​ക​ത്തെ ആ​ദ്യ ചി​ത്ര​മാ​ണി​ത്.ശ്രീ​ഹ​രി​യാ​ണ് സിനിമയിലെ ​നാ​യ​ക​ൻ. ഫൈ​സ​ൽ റാ​സി, ഭ​വി​ക, സ​ന​റേ​ഷ​ൻ, രാ​ജേ​ഷ് രാ​ജ​ൻ, രാ​ജേ​ഷ് ത​ല​ഗാ​ദ ദീ​വി, രാജേ​ഷ് കു​മാ​ർ യു​ണി​വേ​ഴ്സ​ൽ, എ​ലു​മ​ലൈ, സു​മേ​ഷ് ത​ച്ച​നാ​ട​ൻ, നെ​ല്ലാ​യി ത​ങ്ക​വേ​ൽ, ശ​ക്ത​ൻ ബി​ജു, ജേ​ക്ക​ബ്, കാ​വ്യ ഗൗ​ഡ, ശാ​ര​ദ എ​ന്നി​വ​രാ​ണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എബിസി ​എ​ന്‍റ​ർ​പ്രൈ​സിന്‍റെ ബാനറിലാണ് ചിത്രം നി​ർ​മി​ക്കു​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.