ബിഗിൽ കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും
Saturday, October 12, 2019 11:32 AM IST
വിജയ് നായകനാകുന്ന ബിഗിൽ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിൻ സ്റ്റീഫനും. പൃഥ്വിരാജാണ് ഇത് അറിയിച്ചത്. ആറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ ഫുട്ബോൾ കോച്ചിന്റെ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.
ഒക്ടോബർ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എജിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.