ഇവരാണ് എന്നെ ആകര്‍ഷിച്ച സ്ത്രീകൾ: പൃഥ്വിരാജ്
Friday, February 21, 2020 3:21 PM IST
ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ച് രണ്ട് സ്ത്രീകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടന് പൃഥ്വിരാജ്. ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്ക്കാന് ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ തൃപ്തി കണ്ടെത്തുന്ന സ്ത്രീകളാണ് തന്നെ ആകര്ഷിക്കുന്നതെന്നനാണ് പൃഥ്വിരാജ് പറയുന്നത്.
സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോനാണ് ആദ്യത്തെയാൾ. നടി നസ്രിയ നസീമാണ് രണ്ടാമത്തെയാൾ. അഞ്ജലി മേനോനില്‍ കണ്ട സവിശേഷതകളില്‍ പലതും നസ്രിയക്കുണ്ടെന്നും പൃഥ്വി പറഞ്ഞു.