അല്ലു അർജുന്റെ രണ്ടാം വരവ്; പുഷ്പ 2 ടീസർ
Tuesday, April 9, 2024 9:33 AM IST
അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പയുടെ രണ്ടാം ഭാഗം ടീസർ പുറത്തിറങ്ങി. അല്ലു അർജുന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ആരാധകർക്കായി ടീസർ പുറത്തിറക്കിയത്. ജാത്ര ആഘോഷത്തോടനുബന്ധിച്ച് ദേവീരൂപത്തില്‍ എത്തി എതിരാളികളെ നിലംപരിശാക്കി നടന്നുവരുന്ന പുഷ്പരാജിനെയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്.
2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക. പുഷ്പയിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും നടൻ സ്വന്തമാക്കിയിരുന്നു.
മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്. അല്ലു അര്ജുന്, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
ഛായാഗ്രാഹകൻ: മിറെസ്ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ്.രാമകൃഷ്ണ, എൻ. മോണിക്ക, പിആര്‍ഒ: ആതിര ദില്‍ജിത്ത്.