നിവിൻ പോളി നായകനാകുന്ന സിനിമയുടെ ലൊക്കേഷനിൽ മോഷണം
Saturday, January 25, 2020 11:55 AM IST
നടൻ നിവിൻ പോളി നായകനാകുന്ന സിനിമയുടെ ലൊക്കേഷനിൽ മോഷണം. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് എന്ന സിനിമയുടെ കണ്ണൂർ കാഞ്ഞിലേരിയിലെ ലൊക്കേഷനിലാണ് സംഭവം.
സിനിമയിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും കഴിക്കാനായി കൊണ്ടുവന്ന പൊറോട്ടയും ചിക്കനുമാണ് കാറിലെത്തിയ നാലംഗ സംഘം മോഷ്ടിച്ചത്. മോഷണം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഇത് മൊബൈലിൽ പകർത്തിയ സമീപവാസിയായ അമൽ എന്ന യുവാവിനെ മർദ്ദിച്ച ശേഷമാണ് സംഘം കടന്നുകളഞ്ഞത്.
അമലിനെ കൂത്തുപറമ്പ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.