മ​ന​സി​ൽ കാ​ണു​ന്ന​തി​ന്‍റെ നൂറിര​ട്ടി മഞ്ജു തി​രി​ച്ചു​ത​രും: റോഷൻ ആൻഡ്രൂസ്
Friday, February 14, 2020 10:01 AM IST
മ​ന​സി​ൽ കാ​ണു​ന്ന​​തി​ന്‍റെ നൂ​റി​ര​ട്ടി മ​ഞ്ജു വാര്യർ അ​ഭി​ന​യ​ത്തി​ലൂ​ടെ തി​രി​ച്ചു ത​രാ​റു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്. മ​ഞ്ജു​വു​മാ​യി മാ​ത്ര​മ​ല്ല അ​വ​രു​ടെ കു​ടും​ബ​വു​മാ​യി​ട്ടും ന​ല്ല അ​ടു​പ്പം ഇ​പ്പോ​ഴു​മു​ണ്ട്. മ​ഞ്ജു​വി​ന്‍റെ അ​ച്ഛ​നെ ഇ​വി​ടം സ്വ​ർ​ഗ​മാ​ണ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​ഞ്ജു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ഇ​ട​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. രു​ചി​ക​ര​മാ​യ മാ​ന്പ​ഴ​പ്പു​ളി​ശേരി മ​ഞ്ജു​വി​ന്‍റെ അ​മ്മ ഉ​ണ്ടാ​ക്കി​ത്ത​ന്നി​രു​ന്നു. ഇ​ന്നും നാ​വി​ലു​ണ്ട് ആ ​രു​ചി​യെ​ന്നും റോ​ഷ​ൻ പ​റ​യു​ന്നു. വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​ത്തി​ൽ​നി​ന്ന് മാ​റി​നി​ന്ന മ​ഞ്ജു വാ​ര്യ​രു​ടെ തി​രി​ച്ചു​വ​ര​വ് ഹൗ ​ഓ​ൾ​ഡ് ആ​ർ​യൂ എ​ന്ന റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് മ​ഞ്ജു​വി​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നെ പ​ല​രും നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ചി​ത്രം ചെ​യ്യ​രു​ത് എ​ന്ന് പ​ല​രും പ​റ​യു​ക​യും ചെ​യ്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല പ്ര​ശ്ന​ങ്ങ​ളും ഉ​ട​ലെ​ടു​ത്തി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ ഒ​രു മി​ക​ച്ച അ​ഭി​നേ​ത്രി​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ സാ​ധി​ച്ച​തി​ൽ സം​തൃ​പ്ത​നാ​ണ് ഞാ​ൻ- റോ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​രു​വ​രും ഒ​ടു​വി​ലാ​യി ഒ​രു​മി​ച്ച​ത് പ്ര​തി​പൂ​വ​ൻ​കോ​ഴി എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.