ഇന്ത്യന്‍ സിനിമയിലെ മാസ് മസാല ചിത്രങ്ങളില്‍ പലപ്പോഴും ഐറ്റം ഡാന്‍സ് ഉണ്ടാവാറുണ്ട്. അടുത്ത കാലത്ത് പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ പുഷ്പ മുതല്‍ ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയില്‍ വരെ ഇത്തരം ഐറ്റം ഡാന്‍സുകളുണ്ട്. വമ്പന്‍ നടിമാര്‍ മുതല്‍ സാധാരണ നടിമാര്‍ വരെ ഇത്തരം ഗ്ലാമര്‍ നൃത്തങ്ങള്‍ ചെയ്തിട്ടുണ്ട്.
സിനിമയുടെ വിജയത്തില്‍ ഇത്തരം ഗാനരംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പുഷ്പയില്‍ സാമന്തയുടെ ഊ അണ്ട വാ വാ... എന്ന ഗാനത്തിലെ നൃത്തം വലിയ ഹിറ്റായി മാറിയിരുന്നു. സാമന്ത ആദ്യമായിട്ടായിരുന്നു ഒരു ഐറ്റം ഡാന്‍സ് ചെയ്യുന്നത്. ഐറ്റം ഡാൻസ് ചെയ്യാൻ ഈ നടിമാരെല്ലാം വലിയ പ്രതിഫലമാണ് വാങ്ങാറുള്ളത്.
ഐറ്റം ഡാന്‍സിന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയതും സാമന്തയാണ്. പുഷ്പയിലെ നാല് മിനിറ്റ് ദൈർഘ്യമുള്ള ഗാനരംഗത്തിനായി നടി പ്രതിഫലം വാങ്ങിയത് അഞ്ച് കോടി രൂപയാണ്. പുഷ്പയിലെ നായികയായ രശ്മിക മന്ദാനയ്ക്ക് ലഭിച്ച പ്രതിഫലം നാല് കോടി രൂപാണ്. നായികയേക്കാള്‍ മൂല്യം ഈ ഗാനത്തിനുണ്ടായിരുന്നുവെന്ന് വ്യക്തമാണ്.
തെലുങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയാണ് സാമന്ത. തെലുങ്കിലും തമിഴിലും ഹിന്ദിയിലും നടി സജീവമാണ്. നിലവില്‍ ഹിന്ദിയില്‍ വരുണ്‍ ധവാനൊപ്പം സിറ്റാഡെല്‍ എന്ന സീരീസും സാമന്തയുടേതായി വരാനുണ്ട്. ഒരൊറ്റ ഐറ്റം ഡാന്‍സ് മാത്രം ചെയ്താണ് നടി കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമായത്. സ്ഥിരമായി ഐറ്റം ഡാന്‍സ് ചെയ്യുന്ന നോറ ഫത്തേഹി, മലെയ്ക അറോറ എന്നിവരെ മറികടന്നാണ് സാമന്തയുടെ മുന്നേറ്റം.
ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും നടിയെ തേടിയെത്തുന്നത് ഐറ്റം ഡാന്‍സ് റോളുകളാണ്. രണ്ട് കോടിയാണ് പക്ഷേ നോറ ഫത്തേഹി ഒരു ഐറ്റം ഡാന്‍സ് റോളിന് വാങ്ങുന്നത്. ഇതിന്റെ ഇരട്ടിയില്‍ അധികമാണ് സാമന്ത വെറും ഒരൊറ്റ നൃത്തരംഗത്തിലൂടെ സ്വന്തമാക്കിയ പ്രതിഫലം.
ബോളിവുഡില്‍ നിരവധി മുന്‍നിര നടിമാര്‍ ഐറ്റം ഡാന്‍സിന്റെ ഭാഗമായിട്ടുണ്ട്. മുന്‍നിര നടിയായ കരീന കപൂര്‍ ഇത്തരം ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് ഒന്നര കോടിയാണ് വാങ്ങിയത്. ദബംഗിലെ ഫെവിക്കോള്‍ സെ എന്ന ഗാനത്തിനാണ് നടി ഇത്ര വലിയ തുക സ്വന്തമാക്കിയത്. കത്രീന കൈഫ് 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണ് ഐറ്റം ഡാന്‍സിന് പ്രതിഫലം വാങ്ങിയത്.
മലൈക അറോറയും ഇതേ തുക തന്നെയാണ് വാങ്ങുന്നത്. അതേസമയം ഇരുനടിമാരും ഇപ്പോള്‍ വര്‍ഷങ്ങളായി ഐറ്റം ഡാന്‍സ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതേസമയം തമന്ന ഭാട്ടിയ ഇവരേക്കാള്‍ എല്ലാം മുന്നിലാണ്. മൂന്ന് കോടിയാണ് നടി പ്രതിഫലമായി വാങ്ങിയത്. ജയിലറിലെ കാവാലയ്യ... ഗാനത്തിനാണ് ഇത്രയും പ്രതിഫലം നടി വാങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.