സ്റ്റേ​ജ് ഷോ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തു കൊ​ണ്ടാകാം ന​ല്ല വേ​ഷ​ങ്ങ​ൾ കിട്ടാത്തത്: ഷംന കാസിം
Tuesday, February 25, 2020 10:08 AM IST
റി​യാ​ലി​റ്റി ഷോ​യി​ൽ താ​ര​മാ​യി പി​ന്നീ​ട് സി​നി​മ​യി​ലേ​ക്ക് ചേ​ക്കേ​റി​യ താ​ര​മാ​ണ് ഷം​ന കാ​സിം. മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്.

തെ​ലു​ങ്കി​ലും ത​മി​ഴി​ലും നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ഷം​ന ഇ​രു​പ​ത്തേ​ഴോ​ളം മ​ല​യാ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വേ​ഷ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ അ​ധി​കം ല​ഭി​ച്ചി​ല്ല. പൂ​ർ​ണ എ​ന്ന പേ​രി​ലാ​ണ് ഷം​ന ത​മി​ഴി​ലും തെ​ലു​ങ്കി​ലും അ​ഭി​ന​യി​ക്കു​ന്ന​ത്. ന​ല്ല വേ​ഷ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ ല​ഭി​ക്കാ​ത്ത​തി​നെ​പ്പ​റ്റി ഷം​ന ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

""ത​മി​ഴി​ലും തെ​ലു​ങ്കി​ലും ല​ഭി​ക്കു​ന്ന​തു പോ​ലെ ന​ല്ല വേ​ഷ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ല്‍ ല​ഭി​ക്കാ​ത്ത​തി​ല്‍ ഞാ​ൻ എ​പ്പോ​ഴും അ​ദ്ഭു​ത​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴും എ​ന്നെ സം​ബ​ന്ധി​ച്ച് ഇ​തൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​ണ്.
ജോ​സ​ഫ് സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ൽ അ​ഭി​ന​യ കേ​ന്ദ്രീ​കൃ​ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ഞാ​ന്‍ ചെ​യ്യു​ന്ന​ത്. എ​ന്നെ കാ​ണാ​ൻ മ​ല​യാ​ളി​യെ​പ്പോ​ലെ തോ​ന്നാ​ത്ത​തു കൊ​ണ്ടും ഞാ​ൻ കൂ​ടു​ത​ൽ സ്റ്റേ​ജ് ഷോ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തു കൊ​ണ്ടു​മാ​ണ് ന​ല്ല വേ​ഷ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ കി​ട്ടാ​ത്ത​തെ​ന്ന് ചി​ല​ർ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്''-ഷം​ന പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.