ഷെ​യ്ൻ നി​ഗ​മി​ന് വി​ല​ക്ക്; വെ​യി​ൽ, കു​ർ​ബാ​നി സി​നി​മ​ക​ൾ ഉ​പേ​ക്ഷി​ച്ചു
Thursday, November 28, 2019 3:32 PM IST
ച​ല​ച്ചി​ത്ര താ​രം ഷെ​യ്ൻ നി​ഗ​മി​ന് നി​ർ​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്. വെ​യി​ൽ, കു​ർ​ബാ​നി എ​ന്നീ സി​നി​മ​ക​ളി​ൽ ഷെ​യ്ൻ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വെ​യി​ൽ, കു​ർ​ബാ​നി സി​നി​മ​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും നി​ർ​മാ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. നി​ർ​മാ​താ​ക്ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം ഷെ​യ്ൻ നി​ക​ത്ത​ണം. അ​തു​വ​രെ ഷെ​യ്നി​നെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​പ്പി​ക്കി​ല്ലെ​ന്നും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

തീ​രു​മാ​നം അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യെ അ​റി​യി​ച്ച​താ​യും നി​ർ​മാ​താ​വ് എം. ​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. ഷെ​യി​ൻ നി​ഗ​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഷെ​യ്ൻ നി​ര​ന്ത​ര​മാ​യി അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി. സി​നി​മ ലോ​ക്കേ​ഷ​നു​ക​ളി​ൽ വൈ​കി വ​രു​ന്ന​ത് പ​തി​വാ​ണ്. വെ​യി​ലി​ന്‍റെ ലോ​ക്കേ​ഷ​നി​ൽ നി​ന്ന് കാ​ര​ണം പ​റ​യാ​തെ ഇ​റ​ങ്ങി പോ​യി. ഇ​ന്നുവ​രെ ഒ​രു ന​ട​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കാ​ത്ത പ്ര​തി​ക​ര​ണ​മാ​ണ് ഷെ​യി​നി​ൽ​നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെന്നും ഭാരവാഹികൾ പറഞ്ഞു.

മ​ല​യാ​ള സി​നി​മ​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ന​ണെ​ന്നും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. ചി​ല താ​ര​ങ്ങ​ൾ കാ​ര​വാ​നി​ൽ​നി​ന്ന് ഇ​റ​ങ്ങാ​ൻ താ​യ​റാ​കു​ന്നി​ല്ല. കാ​ര​വാ​നു​ള്ളി​ൽ ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ എ​ന്ന് സം​ശ​യം ഉ​ള്ള​താ​യും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സി​നി​മ ലോ​ക്കേ​ഷ​നു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.