സമ്മർ ഇൻ ബെത്ലഹേമിന് ശേഷം സിബി മലയിൽ-രഞ്ജിത് ടീം വീണ്ടും
Saturday, September 5, 2020 5:51 PM IST
ഹിറ്റ് കൂട്ടുകെട്ടിലൊരുങ്ങിയ സമ്മർ ഇൻ ബെത്ലഹേമിന്റെ ഇരുപത്തിരണ്ടാം വർഷത്തിൽ രഞ്ജിത്തിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ സിബി മലയിൽ.
എന്നാൽ പുതിയ ചിത്രത്തിൽ രഞ്ജിത്തിന് നിർമാതാവിന്റെ വേഷമാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ആസിഫ് അലിയും മറ്റൊരു യുവതാരവും നായകന്മാരാകും.
നവാഗതനായ ഹേമന്ത് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചറിന്റെ ബാനറിൽ രഞ്ജിത്തും പി.എം.ശശിധരനും ചേർന്നാണ് നിർമാണം.
സമ്മർ ഇൻ ബെത്ലഹേമിന് പുറമേ ഉസ്താദ്, മായാമയൂരം എന്നീ സിബി മലയിൽ ചിത്രങ്ങളുടെ രചന നിർവഹിച്ചതും രഞ്ജിത്താണ്.